KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് ദേശത്ത് പരക്കെ മോഷണം

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് ദേശത്ത് പരക്കെ മോഷണം വീടുകളിലും കടയിലും ക്ഷേത്ര ഭണ്ഡാരത്തിലും മേഷണം നടന്നതായാണ് വിവരം. ഹിറമൻസിൽ ഉസ്മാൻ ഹാജിയുടെ വീട് കുത്തിതുറക്കുകയും, കന്മന ദേവകി അമ്മയുടെ വീട്ടിൽ നിന്ന് 6000 രൂപയും, തിരുമംഗലത്ത് നാരായണൻ നായരുടെ കട കുത്തിതുറന്ന് ഏതാണ്ട് 30000 രൂപയും, കേശവൻകണ്ടി  ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിതുറന്ന് സുമാർ 1000 രൂപയും കളവ് പോയിട്ടുണ്ട്.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 10 മണിക്കുശേഷവും ചൊവ്വാഴ്ച രാവിലെ 7 മണിക്ക് മുമ്പുമാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *