ചെറോൽ പുഴയുടെ പരിസര പ്രദേശം ശുചീകരിച്ചു

അരിക്കുളം: ചെറോൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ അരിക്കുളം ചെറോൽ പുഴയുടെ പരിസര പ്രദേശത്ത് ശുചീകരണ പ്രവർത്തനം നടത്തി. പരിപാടിയുടെ ഉദ്ഘാടനം അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. ചെറോൽ കൂട്ടായ്മ പ്രവര്ത്തകരായ കെ. എം. മുരളീധരൻ, റഷീദ് മാണിയേത്ത്, ശിഹാബ്. എസ്.പി.എച്ച്, സലാം ഒറ്റക്കണ്ടം, എം. സുനിൽ, ഒ. എം. നാസർ, ജബ്ബാർ കുനിയിൽ എന്നിവർ നേതൃത്വം നൽകി.

