ചെറുസംരംഭങ്ങൾക്ക് പ്രധാന്യം കൊടുത്ത് തിക്കോടി ഗ്രാമ പഞ്ചായത്ത്

തിക്കോടി; ചെറുസംരംഭങ്ങൾക്ക് പ്രധാന്യം കൊടുത്ത്കൊണ്ട് തിക്കോടി ഗ്രാമ പഞ്ചായത്ത്.
യുവജനങ്ങളെയും വനിതകളെയും സ്വയം സജ്ജരക്കാനുള്ള പദ്ധതികൾ നടപ്പാക്കാനുള്ള തീരുമാനവുമായാണ് തിക്കോടി ഗ്രാമ പഞ്ചായത്ത് കർമ്മ സമ്മതി യോഗം തിക്കോടി മാപ്പിള എൽ.പി. സ്കൂളിൽ സമാപിച്ചത്. ഇതോടൊപ്പം നെൽകൃഷിക്കും ആരോഗ്യ മേഖലക്കും തുല്ല്യ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതിയായിരിക്കും അടുത്ത സാമ്പത്തിക വർഷം നടപ്പാകുകയെന്ന് കർമ്മ സമിതി.

വിവിധ വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തിയാണ് കരട് പദ്ധതി രേഖ തയ്യാറാകിയത്. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന വർകിങ് ഗ്രൂപ്പ് യോഗം ഗ്രാമ പഞ്ചത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കർ സ്വാഗതം പറഞ്ഞു.





