KOYILANDY DIARY

The Perfect News Portal

ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഹോസ്​റ്റസുമാരുടെ പ്രതിഷേധം

ചെന്നൈ: സുരക്ഷ ജീവനക്കാര്‍ വസ്​ത്രമഴിച്ച്‌​ പരിശോധിച്ചതിനെ തുടര്‍ന്ന്​ ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഹോസ്​റ്റസുമാരുടെ പ്രതിഷേധം. സ്​പൈസ്​ ജെറ്റ്​ എയര്‍ ഹോസ്​റ്റസുമാരാണ്​ സ്വന്തം കമ്ബനിയുടെ സുരക്ഷ ജീവനക്കാര്‍ വസ്​ത്രമഴിച്ച്‌​ പരിശോധിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയത്​.

കഴിഞ്ഞ കുറേ ദിവസങ്ങളായി വസ്​ത്രമഴിച്ച്‌​ പരിശോധിച്ചു​െവന്നാണ്​ എയര്‍ ഹോസ്​റ്റസുമാരുടെ ആരോപണം. ഹാന്‍ഡ്​ബാഗില്‍ നിന്ന്​ സാനിറ്ററി നാപ്​കിനുകള്‍ വരെ എടുത്ത്​ മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും ഇവര്‍ ആരോപിച്ചു. വിമാനത്തില്‍ നല്‍കുന്ന ഭക്ഷണത്തിന്​ പണം വാങ്ങുന്നുണ്ടെന്ന സംശയ​െത്ത തുടര്‍ന്നാണ്​ കമ്ബനി പരിശോധന നടത്തിയതെന്ന്​ സ്​പൈസ്​ ജെറ്റിലെ കാബിന്‍ ക്രൂ പ്രതികരിച്ചു. വിമാനത്തില്‍ നിന്ന്​ സാധനങ്ങള്‍ കാണാതാവുന്നതില്‍ ജീവനക്കാര്‍ക്ക്​ പങ്കുണ്ടെന്ന്​ വിമാന കമ്ബനി സംശയിക്കുന്നതായും സ്​പൈസ്​ ജെറ്റ്​ എയര്‍ഹോസ്​റ്റസുമാര്‍ ആരോപിക്കുന്നു.

അതേ സമയം, നിയമപരമായി മാത്രമേ ജീവനക്കാരെ പരിശോധിച്ചിട്ടുള്ളുവെന്നാണ്​ സ്​പൈസ്​ ജെറ്റ്​ നല്‍കുന്ന വിശദീകരണം. സ്​ത്രീകള്‍ തന്നെയാണ്​ എയര്‍ഹോസ്​റ്റസുമാരെ പരിശോധിച്ചത്​. എല്ലാ വിമാന കമ്ബനികളും ഇത്​ നടത്താറുണ്ടെന്നും കമ്ബനി വിശദീകരിക്കുന്നു. എയര്‍ ഹോസ്​റ്റസുമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്​ സ്​പൈസ്​ ജെറ്റി​​െന്‍റ ​കൊളംബോ വിമാനം വൈകിയെന്ന്​ റിപ്പോര്‍ട്ടുണ്ട്​.

Advertisements

Leave a Reply

Your email address will not be published. Required fields are marked *