KOYILANDY DIARY.COM

The Perfect News Portal

ചെന്നൈയിലെ സ്‌കൂളുകളും കോളേജുകളും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ചെന്നൈ : പ്രളയത്തെ തുടര്‍ന്ന് ഒരുമാസത്തോളം അടച്ചിട്ട ചെന്നൈയിലെ സ്‌കൂളുകളും കോളേജുകളും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. നഷ്ടപ്പെട്ട അധ്യയനദിനങ്ങളുടെ നഷ്ടം നികത്താനായി പല സ്‌കൂളുകളും പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിക്കുന്നതിനും ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കുന്നതിനും ആലോചിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകം, നോട്ട് പുസ്തകങ്ങള്‍, യൂണിഫോം എന്നിവ നല്‍കാനും തീരുമാനമുണ്ട്. ചെന്നൈയിലെ ബഹുഭൂരിപക്ഷം സ്‌കൂളുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുള്ള 29 സ്‌കൂളുകള്‍ അറ്റകുറ്റപണികള്‍ക്ക് ശേഷമാകും പ്രവര്‍ത്തനം ആരംഭിക്കുക.

Share news