ചെന്നിത്തലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: ചെന്നിത്തലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ അടൂര്‍ കുരമ്ബാല കുന്നുകോട്ട് വിളയില്‍ ജിതിന് (30), വെട്ടിയാര്‍ സ്വദേശി ദേവിക ദാസ് (20) എന്നിവരാണ് മരിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ജിതിനോടൊപ്പം ദേവിക ദാസ് ഇറങ്ങി പോയതിനു കുറത്തികാട് പോലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്.
പിന്നീട് ദേവിക ദാസ് ബാലിക സദനത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തി ആയതിനു ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാര്‍ച്ച് 18ന് ചെന്നിത്തലയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു.

ഇന്ന് രാവിലെ പെയിന്റിങ് കരാര്‍ കാരന് ജിതിന് ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് തിരക്കി വീട്ടില്‍ എത്തിയപ്പോള്‍ ആണ് മരിച്ച നിലയില്‍ കണ്ടത്.

