ചെണ്ടമേള മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊരയങ്ങാട് വാദ്യസംഘത്തിന് സ്വീകരണം നൽകി

കൊയിലാണ്ടി: സംസ്ഥാന തലത്തിൽ നടന്ന ചെണ്ടമേള മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊരയങ്ങാട് വാദ്യസംഘത്തിനും, സ്ഥാപകൻ കളിപ്പുരയിൽ രവീന്ദ്രനും കൊരയങ്ങാട് തെരു കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ സ്വീകരണം നൽകി. വാർഡ് കൗൺസിലർ ഷീബാ സതീഷൻ ഉൽഘാടനം ചെയ്തു. വി. ഗീത ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വാദ്യസംഘം സ്ഥാപകൻ കളപ്പുരയിൽ രവീന്ദ്രനെ പി. പ്രസാദ് പൊന്നാടയണി ച്ചു. ചെണ്ടമേളത്തിൽ പങ്കെടുത്ത ടീം അംഗങ്ങൾക്ക് ഉപഹാരവും സമർപ്പിച്ചു.
നഗരസഭാ കുടുംബശ്രീ സെക്രട്ടറി പി. പ്രസാദ് മുഖ്യാതിഥിയായിരുന്നു. നഗരസഭാ സി.ഡി.എസ് ചെയർപേഴ്സൺ കെ. രൂപ, ഒ.കെ. ഹരിദാസ്, പുതിയ പറമ്പത്ത് ബാലൻ, ടി.എം. രവി, പി.പി. സുധീർ, കെ.കെ. കാർത്ത്യായനി, വി. മുരളികൃഷ്ണൻ, എ.വി. അഭിലാഷ്, എ.വി. ശ്രീജ, പി. ആശ എന്നിവർ സംസാരിച്ചു.

