KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ട്കാവിൽ ബൈക്കപകടത്തിൽ യുവതി മരിച്ചു

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ടൗണിൽ ബസ്റ്റോപ്പിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. വെങ്ങളം ആനക്കണ്ടി നസീറ (25) ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരിന്ന ലോറി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഭർത്താവിന്റെ പിതാവായിരുന്നു ബൈക്കോടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ നസീറ തൽക്ഷണം മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഭർത്താവിന്റെ പിതാവ് പരിക്കുകളോടെ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിരിക്കയാണ്. 2 വയസ്സുളള കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Share news