ചെങ്ങോട്ടുകാവ് –പൊയില്‍ക്കാവ് കനാല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് മുതല്‍ മുതുകൂറ്റില്‍ ക്ഷേത്രം വരെ നീളുന്ന കനാല്‍ റോഡ് പ്രവൃത്തിയുടെ നിര്‍മ്മാണോദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചെങ്ങോട്ടുകാവ് മുതല്‍ പൊയില്‍ക്കാവ് വരെയുള്ള കനാല്‍ റോഡിന്റെ ആദ്യഘട്ടമായി 851 മീറ്റര്‍ ദൂരമാണ് ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുന്നത്. എം.എല്‍.എ ഫണ്ടില്‍ അനുവദിച്ച 34 ലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യഘട്ടം നിര്‍മ്മാണം. കനാല്‍ സൈഡില്‍ ഇരു ഭാഗങ്ങളിലും ഗാര്‍ഡ് സ്റ്റോണ്‍ അടക്കം സ്ഥാപിച്ച് കൊണ്ട് 3 മീറ്റര്‍ വീതിയില്‍ ആണ് റോഡ് നിര്‍മ്മിക്കുന്നത്. കുറ്റ്യാടി ജലസേചന പദ്ധതി എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

ചടങ്ങിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ കെ. സി ഗീത വാര്‍ഡ് മെമ്പർമാരായ സാദിഖ് ടി.വി, ഗീതാനന്ദന്‍ മാസ്റ്റര്‍, ഉണ്ണി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മനോജ് കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ സുജാത എന്നിവര്‍ സംബന്ധിച്ചു.


