KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവിൽ മത്സ്യ വണ്ടി നാട്ടുകാർ തടഞ്ഞു

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ മത്സ്യ വണ്ടി നാട്ടുകാർ തടഞ്ഞു. ഫോർമാലിൻ കലർത്തിയ മത്സ്യമാണെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. ഗോവയിൽ നിന്നും ചെമ്മീൻ കയറ്റി വരുകയായിരുന്ന മത്സ്യവണ്ടിയാണ് തടഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപത്ത് വെച്ചാണ്‌ തടഞ്ഞത്.

വാഹനങ്ങൾ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിനിടയിലാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. കൊയിലാണ്ടി പോലീസും, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും കുതിച്ചെത്തി പരിശോധന നടത്തിയെങ്കിലും ഫോർമാലി ന്റെ അംശം കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *