ചെങ്ങോട്ടുകാവിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ പൊയിൽക്കാവ് പത്താം വാർഡിൽ പാലംതല പാടശേഖരത്ത് എട്ട് ഏക്കർ സ്ഥലത്ത് നെൽകൃഷി വിളവെടുപ്പ് നടത്തി. സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. കൊയ്ത്തുൽസവം കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണൻ അധ്യക്ഷതവഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഗാതാനന്ദൻ, വി. കെ. ശശിധരൻ, ഇ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീതാ കാരോൽ, പഞ്ചായത്തംഗം കെ, ബാലകൃഷ്ണൻ, പുഷ്പ കുറുവണ്ണാരി, ബാലൻ നായർ, ടി. കുട്ടികൃഷ്ണൻ, കൃഷി ഓഫീസർ വിദ്യാബാബു, ടി. എം. വിനീത, കെ. ശശികുമാർ എന്നിവർ സംസാരിച്ചു.

