ചെങ്ങോടുമല സംരക്ഷിക്കാന്‍ ജനകീയ കണ്‍വെന്‍ഷന്‍
പേരാമ്പ്ര: ചെങ്ങോടുമല സംരക്ഷിക്കണമെന്ന്‌ആവശ്യപ്പെട്ട് മൂലാട് ജനകീയ കണ്‍വെന്‍ഷന്‍. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരെ മൂലാട് ചെങ്ങോടു മല ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കണ്‍വെന്‍ഷന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ: ടി. പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
ചെങ്ങോടുമലയില്‍ ഖനനം സാധ്യമായാല്‍ വലിയ വലിയ പരിസ്ഥിതിക പ്രശ്നത്തെ നാം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറയിപ്പ് നല്‍കി. കെ. സുനി അദ്ധ്യക്ഷത വഹിച്ചു. രണ്ടാം വാര്‍ഡ് മെമ്ബര്‍ ടി. കെ. രഗിന്‍ ലാല്‍, ഉഷ മലയില്‍, എന്‍. ടി. ഗിരിജ, സി. ഗിരിജ, എ. ദിവാകരന്‍ നായര്‍, സുരേഷ് ചീനിക്കല്‍, ദിലീഷ് കൂട്ടാലിട, ടി. യൂസഫ്, കെ. വി. സത്യന്‍, കെ. ഷാലു, ടി. എം. കുമാരന്‍, രാധന്‍ മൂലാട്, എം. എസ്. ബാബു, വി. സി. സന്ധ്യ, കെ. കെ. റീന, സി. രാഘവന്‍, പി. പി. സജീവന്‍ എന്നിവര്‍ സംസാരിച്ചു.

