KOYILANDY DIARY.COM

The Perfect News Portal

ചെങ്ങന്നൂർ ദുരന്ത ഭൂമി വീണ്ടെടുക്കാൻ DYFI വളണ്ടിയർമാർ യാത്ര തിരിച്ചു

ചെങ്ങന്നൂരിലേക്ക് പുറപ്പെട്ട DYFI വളണ്ടിയർമാരെ അഡ്വ: എൽ.ജി. ലിജീഷ് യാത്രയയക്കുന്നു

കൊയിലാണ്ടി: ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂർ ജനതയ്ക്ക് കൈത്താങ്ങാകാൻ കൊയിലാണ്ടിലാണ്ടിയിൽ നിന്ന് ഡി.വൈ.എഫ്.ഐ. വളണ്ടിയർമാർ യാത്രതിരിച്ചു. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവിധ മേഖലകളിൽ നിന്ന് വളണ്ടിയർമാരെ തെരഞ്ഞെടുത്തയച്ചത്. ദുരന്ത മേഖലയിലേക്ക് സഹായവുമായി പുറപ്പെടാൻ ബുധനാഴ്ച രാവിലെയായിരുന്നു DYFI സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം താഴെ എത്തിയത്. ഉടൻതന്നെ ബ്ലോക്ക് സെക്രട്ടറി ബി.പി. ബബീഷിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ആദ്യഘട്ടത്തിൽ 60 വളണ്ടിയർമാരെ എത്തിക്കാനായിരുന്നു കമ്മിറ്റി ഉദ്ദേശിച്ചത് എന്നാൽ ഇവരെ യാത്രയയക്കാൻ വന്നവരും ചെങ്ങന്നൂരിലേക്ക് പുറപ്പെട്ടപ്പോൾ 100 വളണ്ടയർമാരും നേതാക്കളുമാണ് യാത്രതിരിച്ചത്‌.

ഒരു ബസ്സും രണ്ട് ലോറിയും DYFI പാലിയേറ്റീവ് വാഹനവും കാറും ഉൾപ്പെടെ 5 വാഹനമാണ് സർവ്വ സന്നാഹങ്ങളുമായി ചെങ്ങന്നൂരിലേക്ക് പുറപ്പെട്ടത്. 2000 ലിറ്ററിന്റെ വാട്ടർ ടാങ്കും, 3 സെറ്റ് മോട്ടോർ പമ്പ് സെറ്റ്, പൈപ്പുകൾ, വാക്വം ക്ലീനർ മറ്റ് ക്ലീനിംഗിനാവശ്യമായ ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയും മറ്റ് ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ ചെങ്ങന്നൂരിനെ പൂർവ്വ സ്ഥിതിയിലേക്കെക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് കരുത്ത്പകരുക  എന്ന ദൗത്യം ഏറ്റെടുത്താണ് DYFI മുന്നിട്ടിറങ്ങിയത്.

Advertisements

രാത്രി 10 മണിക്കാണ് ഇവരെ യാത്രയയച്ചത്‌. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ DYFI സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ.ജി. ലിജീഷ് വാഹനസംഘത്തെ ഫ്‌ളാഗോഫ് ചെയ്തു. നിരവധിപേരാണ് ഇവരെ യാത്രയയക്കാൻ കൊയിലാണ്ടിയിൽ എത്തിച്ചേർന്നത്.

ചെങ്ങന്നൂരിൽ ആയിരക്കണിക്കിന് വീടുകളിൽ ചളിവെള്ളം കയറി ഉപയോഗശൂന്യമായിക്കിടക്കുകയാണ്. ഭൂരിപക്ഷം വീടുകളിലും 4 അടിയോളം ഉയരത്തിലാണ് ചെളി നിറഞ്ഞ് കിടക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പുറപ്പെട്ടാൽ കയറിക്കിടക്കാൻ വീടില്ലാത്ത സാഹചര്യമാണ് അവിടെ നിലനിൽക്കുന്നത്.

വീടുകൾ വൃത്തിയാക്കാൻ മാഫിയകളും ഇറഞ്ഞിയതായാണ് വാർത്ത. ഒരു വീട് പൂർവ്വ സ്ഥതിയിലാക്കൻ 20000 രൂപവരെയാണ് ഇവർ ആവശ്യപ്പെടുന്നത്. ദുരന്ത ഭൂമിയിൽ നിന്ന്ഉടുതുണിക്ക് മറുതുണിയില്ലാതെ സർവ്വതും നഷ്ട്ടപ്പെട്ട് അതിജീവനത്തിനായി പൊരുതുന്ന ജനതയ്ക്ക് ഡി.വൈ.എഫ്.ഐ.യുടെ സാന്നിദ്ധ്യം കരുത്ത്പകരും എന്ന കാര്യത്തിൽ തർക്കമില്ല.

പ്രളയമുണ്ടായ ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിലും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് വിവിധ ജില്ലകളിൽ നടത്തിയത്. ഇനിയുള്ള നാളുകളിൽ
കേരളം പുനർ നിർമ്മാണ ഘട്ടത്തിലും സർക്കാരിനും ദുരന്തമനുഭവിക്കുന്ന ജനതയ്ക്കുമൊപ്പം എല്ലാംമറന്ന് പ്രവർത്തിക്കാനാണ് DYFI തീരുമാനിച്ചിട്ടുള്ളത്.

Share news

Leave a Reply

Your email address will not be published. Required fields are marked *