ചെങ്ങന്നൂരിനെ ഇളക്കിമറിച്ച തെരഞ്ഞെടുപ്പ‌് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് കലാശക്കൊട്ട്
ചെങ്ങന്നൂര്‍: രണ്ടുമാസമായി ചെങ്ങന്നൂരിനെ ഇളക്കിമറിച്ച തെരഞ്ഞെടുപ്പ‌് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച കലാശക്കൊട്ട്. കടുത്ത ചൂടും തകര്‍പ്പന്‍ മഴയും മറികടന്ന് മുന്നേറിയ പ്രചാരണം വൈകിട്ട് ആറോടെ അവസാനിക്കും.
ദേശീയവും പ്രാദേശികവുമായ വിഷയങ്ങള്‍ ചര്‍ച്ചയായ പ്രചാരണത്തില്‍ എല്‍ഡിഎഫിന്റെ മുന്നേറ്റം വ്യക്തമായിരുന്നു. നോട്ടുനിരോധനവും ജിഎസ്ടിയും പെട്രോള്‍ വിലവര്‍ധനയും കഠ‌്‌വ ബലാത്സംഗക്കൊലയും മുതല്‍ കര്‍ണാടക തെരഞ്ഞെടുപ്പുവരെ ചര്‍ച്ചാവിഷയമായി. മുമ്ബ‌് ചെങ്ങന്നൂരില്‍ നിലനിന്നിരുന്ന വികസനമുരടിപ്പും പിണറായി സര്‍ക്കാരിന്റെയും അന്തരിച്ച കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എയുടെയും നേതൃത്വത്തില്‍ പിന്നീടുണ്ടായ വികസന വസന്തവുമാണ് എല്‍ഡിഎഫ് പ്രധാനമായും മുന്നോട്ടുവച്ചത്.

ഒപ്പം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍, പാലിയേറ്റീവ് രംഗത്തും ജൈവ കൃഷിരംഗത്തും നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളും. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഹിന്ദുത്വ സംഘടനാബന്ധവും ചെങ്ങന്നൂരിലെ ‘പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്‌എസും’ എന്ന അവസ്ഥയും സജീവചര്‍ച്ചയായി. കൂടാതെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂതകാലവും.

ബിജെപിയുടെ പ്രവര്‍ത്തനം ഒരുവിഭാഗത്തിന്റെ വോട്ടില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു. ഇതിനായുള്ള പ്രചാരണങ്ങളായിരുന്നു അവര്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം നടത്തിയത്. അന്ത്യഘട്ടത്തിലേക്ക് അടുക്കുമ്ബോള്‍ യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ നില കൂടുതല്‍ പരുങ്ങലിലായി. അവസാനനിമിഷം മാണി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഒരു മാറ്റവും ദൃശ്യമായില്ല. കഴിഞ്ഞതവണ ബിജെപിക്കുവേണ്ടി ചെങ്ങന്നൂരില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിച്ച വെള്ളാപ്പള്ളി ഇത്തവണ അവര്‍ക്കൊപ്പമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗങ്ങളില്‍ വന്‍ ജനക്കൂട്ടമായിരുന്നു. യുഡിഎഫിനുവേണ്ടി പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവരും ബിജെപിക്കുവേണ്ടി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ്കുമാറും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രചാരണത്തിനെത്തി.
ആകെ 199340 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 92919 പുരുഷന്‍മാരും 106421 സ്ത്രീകളും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 197372 വോട്ടര്‍മാരായിരുന്നു. ഇതില്‍ 145518 പേര്‍ വോട്ടുചെയ്തു. എല്‍ഡിഎഫിന്റെ കെ കെ രാമചന്ദ്രന്‍നായര്‍ക്ക് 7983 വോട്ടിന്റെ ഭൂരിപക്ഷമാണ‌് ലഭിച്ചത‌്.



