ചെങ്കുളത്തെ പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച

ഇടുക്കി: ചെങ്കുളത്തെ പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ ചോര്‍ച്ച കണ്ടെത്തി. വെള്ളം എത്തിക്കുന്ന സെര്‍ജിക് ടാങ്കിലാണ് നാട്ടുകാര്‍ ചോര്‍ച്ച കണ്ടെത്തിയത്. സേഫ്റ്റിവാല്‍വ് ഉള്‍പ്പെട്ട ഭാഗമാണ് സെര്‍ജിക് ടാങ്ക്. ചോര്‍ച്ച അടക്കാനായില്ലെങ്കില്‍ ടാങ്ക് തകര്‍ന്ന് വന്‍ ദുരന്തമുണ്ടാവാനുള്ള ആശങ്കയും നിലനില്‍ക്കുന്നു. ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ടാഴ്ചയായി പൈപ്പ് ചോര്‍ന്നൊലിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 80 അടി ഉയരത്തില്‍ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ടാങ്ക് പൊട്ടിയാല്‍ വന്‍ ദുരന്തമായിരിക്കും ഉണ്ടാവുക.മലയ്ക്ക് താഴെ വെള്ളത്തൂവല്‍ സ്കൂളും നിരവധി വീടുകളുമുണ്ട്. 2007 ല്‍ പന്നിയാര്‍ പവര്‍ഹൗസില്‍ സേഫ്റ്റി വാല്‍വ് തകര്‍ന്നുണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരണപ്പെട്ടിരുന്നു.

