ചെഗുവേരയുടെ ചിത്രമുള്ള കാര്‍ഡുകള്‍ വിതരണം ചെയ്തതിന് വിദ്യാർത്ഥിയെ പുറത്താക്കി: SFI സമരത്തിലേക്ക്

വയനാട് : സുല്‍ത്താന്‍ ബത്തേരി ഡോണ് ബോസ്കോ കോളേജില്‍ ചെഗുവേരയുടെ ചിത്രമുള്ള സ്വാഗത കാര്‍ഡുകള്‍ നവാഗതര്‍ക്ക് വിതരണം ചെയ്തതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കി. നേരത്തേ സസ്പെന്‍റ് ചെയ്ത വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്.
റാഗിങ്ങിനെതിരെയും വിദ്യാര്‍ത്ഥികളുെട പരാതികള്‍ കേള്‍ക്കുവാനും കോളേജില്‍ എസ് എഫ് ഐ ഹെല്‍പ് ഡെസ്ക് രൂപീകരിച്ചിരുന്നു. ഹെല്‍പ് ഡെസ്കുമായി ബന്ധപ്പെടാനുള്ള ഫോണ് നമ്ബറുകളുള്‍പ്പെടുന്ന സ്വാഗത കാര്‍ഡുകള്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.

ബി കോം രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയായ ജിഷ്ണു വേണുഗോപാലിനെ ഇക്കാരണത്താല്‍ കേളേജ് സസ്പെന്‍ഡ് ചെയ്ത് 100 ദിവസങ്ങള്‍ പിന്നിട്ടു. കഴിഞ്ഞദിവസമാണ് വിദ്യര്‍ത്ഥിയെ പുറത്താക്കാന്‍ കോളേജ് മാനേജ്മെന്‍റ് തീരുമാനിച്ചത്.

കോളേജിന് നാശനഷ്ടങ്ങള്‍ വരുത്തിയെന്ന പേരിലാണ് പുറത്താക്കല്‍. ജിഷ്ണുവിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോളേജിന് പുറത്ത് എസ് എഫ് ഐ സമരം തുടരുന്നതിനിടെയാണിത്. മാനേജ്മെന്‍റ് തീരുംമാനം അനുകൂലമല്ലെങ്കില്‍ സമരം ശക്തമാക്കാനാണ് എസ് എഫ് ഐ തീരുമാനം.

നിരാഹാരസമരമുള്‍പ്പെടെ അടുത്ത ദിവസം മുതല്‍ ആരംഭിക്കും. അതേസമയം വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കില്ലെ ന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കോളേജ് അതികൃതര്‍ വ്യക്തമാക്കി.
