ചുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു

കുറ്റ്യാടി: വയനാട് ചുരം റോഡിലെ പൂതംമ്പാറയില് ലോറി യന്ത്രതകരാറു കാരണം റോഡില്‍ നിശ്ചലമായതിനെ തുടര്‍ന്ന് ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ചുരം റോഡിലെ ഒട്ടുമിക്ക ഭാഗങ്ങളിലും മണ്ണിടിഞ്ഞ് വീണ് നിരന്തരമായി വാഹനയാത്രയ്ക്ക് തടസ്സമാവുകയാണ്.
കഴിഞ്ഞ ദിവസം ആറ് മണിക്കൂറിലധികമാണ് ഗതാഗതം തടസപ്പെട്ടത്. തുടര്‍ന്ന് വാഹന കിലോമീറ്ററോളം നീണ്ടു കിടക്കുകയായിരുന്നു, ഡിവിഷന് അധികാരികളുടെ അനാസ്ഥയാണ് ചുരം റോഡിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്.

