KOYILANDY DIARY.COM

The Perfect News Portal

ചി​റ്റാ​രി​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു

വി​ല​ങ്ങാ​ട്: വാ​ണി​മേ​ല്‍ ചി​റ്റാ​രി​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. വാ​ണി​മേ​ല്‍ സ്വ​ദേ​ശി കണ്ടിയ​ന്‍ അ​ബ്ദു​ള്ള ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റമ്പിലെ തെ​ങ്ങ് അ​ട​ക്ക​മു​ള്ള കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഈ ​കൃ​ഷി​യി​ട​ത്തി​ല്‍ പല ത​വ​ണ​ കാ​ട്ടാ​ന​യിറങ്ങി. ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍ ആ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ല്‍ കൃ​ഷി ഒ​ഴി​വാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ബ്ദു​ള്ള ഹാ​ജി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ അ​മ്പ​തോ​ളം തെ​ങ്ങു​ക​ളും ,ക​വു​ങ്ങ്, ക​ശു​മാ​വ്, കു​രു​മു​ള​ക് എ​ന്നി​വ ന​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ആ​ന​യി​റ​ങ്ങ​യ​പ്പോ​ള്‍ ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ, ഡി​എ​ഫ്‌ഒ, റേഞ്ച​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലും ആ​ന​യി​റ​ങ്ങു​ന്ന​ത് ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ബ്ദു​ള്ള ഹാ​ജി പ​റ​ഞ്ഞു. അ​ടു​ത്ത​ടു​ത്താ​യി മൂ​ന്ന് ത​വ​ണ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ​തോ​ടെ ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *