ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പൂക്കാട് കലാലയം ത്രിദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. ജനുവരി 28, 29, 30 തീയ്യതികളിൽ കലാലയത്തിൽ നടക്കുന്ന ക്യാമ്പിൽ ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താൽപര്യമുളളവർ ജനുവരി 5ന് മുമ്പ് അപേക്ഷ നൽകണം.
വിശദ വിവരങ്ങൾക്ക്: 9446068788, 0496 2687888

