ചിങ്ങപുരത്ത് ബി.ജെ.പി.പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം

കൊയിലാണ്ടി: ചിങ്ങപുരത്ത് ബി.ജെ.പി.പ്രവർത്തകന്റെ വീട്ടിൽ സ്ഫോടകവസ്തു പൊട്ടി. ആർക്കും പരിക്കില്ല. തോലാർ കണ്ടി ബാബുവിന്റെ വീട്ടു വരാന്തയിലാണ് ഇന്നലെ രാത്രി 12 മണിയോടെ സ്ഫോടനം നടന്നത്. കൊയിലാണ്ടി പോലീസെത്തി അന്വേഷണം നടത്തി. സ്ഫോടനത്തിൽ വരാന്ത കരിഞ്ഞ നിലയിലാണ്. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുവാണ് പൊട്ടിയത് വരാന്തയിലെ ചവിട്ടിക്കടിയിൽ വെച്ച നിലയിലായിരുന്നു സ്ഫോടകവസ്തുവെന്ന് പോലീസ് പറഞ്ഞു. ഏതാനും ആഴ്ച മുമ്പ് ബി ജെ പി പ്രവർത്തകനായ രാമചന്ദ്രന്റ വസതിക്ക് നേരെ ബോംബെറുണ്ടാ യിരുന്നു. എന്നാൽ പൊട്ടിയിരുന്നില്ല. അതേ അവസരത്തിൽ എളമ്പിലാടുള്ള സി.പി.എമ്മിന്റെ സ്തൂപവും തകർത്തിട്ടുണ്ട്.
