ചികിത്സാ ധനസഹായം വിതരണം ചെയ്യുന്നു

കൊയിലാണ്ടി: ശ്രീ പിഷാരികാവ് ദേവസ്വം കൊയിലാണ്ടി താലൂക്കിൽ സ്ഥിര താമസകാരായ നിർധനരും, മാരക രോഗങ്ങൾ പിടിപ്പെട്ടവരുമായ400 പേർക്ക് ഒരാൾക്ക് 5000 രൂപ വീതം ചികിത്സാ ധന സഹായം വിതരണം ചെയ്യുന്നു. അർഹരായ ആളുകൾ ദേവസ്വത്തിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറത്തോടൊപ്പം രോഗവിവരങ്ങൾ സംബന്ധിച്ച രേഖകളുടെ പകർപ്പും, രോഗം സംബന്ധിച്ച് നിലവിലുള്ള അവസ്ഥ രേഖപ്പെടുത്തിയ ഡോക്ടറുടെ സാക്ഷ്യപത്രവും, വില്ലേജ് ഓഫീസർ നൽകിയ അസ്സൽ വരുമാന സർട്ടിഫിക്കറ്റും സഹിതം 11. 11. 19 നു തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് മുൻപ് ഓഫീസിൽ ലഭിക്കത്തക്ക വിധം എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീ പിഷാരികാവ് ദേവസ്വം പി.ഒ.കൊല്ലം, കൊയിലാണ്ടി, പിൻ.673307 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം.
അപേക്ഷാ ഫോറം ദേവസ്വം ഓഫീസിൽ നിന്നും പ്രവർത്തി സമയത്ത് ലഭിക്കുന്നതാണ് .മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ല.ഡോക്ടറുടെ സാക്ഷ്യപത്രവും, വരുമാന സർട്ടിഫിക്കറ്റും അസ്സൽ തന്നെ ഹാജരാക്കണം. അപൂർണ്ണമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് ദേവസ്വം അറിയിച്ചു.

