KOYILANDY DIARY.COM

The Perfect News Portal

ചാവക്കാട് നൗഷാദിന്റെ കൊലപാതകം: വോട്ട്‌ കിട്ടാൻ കോൺഗ്രസ്‌ നൽകിയ വില

ചാവക്കാട്: തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുമായുളള രഹസ്യബന്ധത്തിന്‌  കോൺഗ്രസ്‌ നേതൃത്വം നൽകിയ വിലയാണ്‌  കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ  ജീവൻ. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത്   എസ്ഡിപിഐയുമായി കോൺഗ്രസ്‌ വോട്ട് കച്ചവടം നടത്തിയിരുന്നു. തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി ടി എൻ പ്രതാപനെതിരെ എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തിയില്ല.  എസ്ഡിപിഐയുടെ ഭീകരസ്വഭാവം  അറിയാതെയല്ല  നേതാക്കൾ രഹസ്യബാന്ധവത്തിന്‌ മുതിർന്നത്‌.

ടി എൻ പ്രതാപന് വോട്ട് ചെയ്യണമെന്നഭ്യർഥിച്ച്  ചാവക്കാട് മേഖലയിൽ പരസ്യമായി തന്നെ എസ്ഡി പിഐ പ്രവർത്തകർ   പ്രചാരണത്തിലുണ്ടായി.    അതിനെതിരെ അന്നേ കോൺഗ്രസിലെ ഒരു വിഭാഗം കലാപക്കൊടി ഉയർത്തിയിരുന്നു. വലിയ വില കൊടുക്കേണ്ടിവരുമെന്നും അവർ അന്നു പറഞ്ഞിരുന്നു.  ഒടുവിൽ ബൂത്ത് പ്രസിഡന്റിന്റെ തന്നെ ജീവൻ കൊടുക്കേണ്ടിവന്നുവെന്ന് ഒരു വിഭാഗം കോൺഗ്രസുകാർ പറഞ്ഞു.

കൊലപാതകത്തിൽ എസ്ഡിപിഐ ബന്ധം ഉറപ്പിച്ച് പറയാൻ പോലും കെപിസിസി പ്രസിഡന്റ് തയ്യാറാവാത്തത് ബോധപൂർവമാണെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു. ഇത് ചാവക്കാട്ടെ സാധാരണ കോൺഗ്രസ് പ്രവർത്തകരിൽ വലിയ അമർഷമുണ്ടാക്കിയിട്ടുണ്ട്‌.  വി എം സുധീരൻ എസ്ഡിപിഐ എന്ന ഭീകര സംഘടനക്കെതിരെ  നിയമ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ടി എൻ പ്രതാപൻ എംപിയും പൊലീസിനെ കുറ്റപ്പെടുത്തിയതല്ലാതെ എസ്ഡിപിഐയെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല.

Advertisements

ബുധനാഴ്ച ചാവക്കാട്, ഗുരുവായൂർ മേഖലയിലെ കോൺഗ്രസിന്റെ ഹർത്താൽ ആഹ്വാനത്തിലും കോൺഗ്രസിലെ വിരുദ്ധാഭിപ്രായം മറനീക്കി പുറത്തുവന്നു. ഒരുവിഭാഗം ഹർത്താലുമായി രംഗത്ത് വന്നെങ്കിലും ഹർത്താൽ അനാവശ്യമാണെന്ന വാദവുമായി മറുവിഭാഗവും രംഗത്തുണ്ടായി.  .അതുകൊണ്ട് തന്നെ ഹർത്താലും ഭാഗികമായി.  പലയടത്തും കടകളും തുറന്നു. എന്നാൽ കൊലപാതകവും കൊലപാതക ശ്രമവും മടക്കം  രണ്ടു ഡസനോളം  കേസുകളിൽ പ്രതിയായിരുന്നു  പുന്ന നൗഷാദ എന്ന് പൊലീസ് രേഖകളിലുണ്ട്.

നൗഷാദിന്റെയും സംഘത്തിന്റെയും  ക്രിമിനൽ പ്രവർത്തനങ്ങളാണ് മറ്റൊരു ക്രിമിനൽസംഘമായ എസ്ഡിപിഐ സംഘവുമായി ഏറ്റുമുട്ടലിലെത്തിച്ചതെന്നും  സംസാരമുണ്ട്. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പുന്ന നൗഷാദിന്റെ മൃതദേഹം മൃതദേഹം  വിലാപയാത്രയായി രാത്രി ഏഴരയോടെയാണ് ചാവക്കാട്ട് കൊണ്ടുവന്നത്. മുണ്ടൂർ,കേച്ചേരി,ചൂണ്ടൽ,കൂന്നംമൂച്ചി,ഗുരുവായൂർ,ചാവക്കാട് ടൗൺ എന്നിവിടങ്ങളിലും പുന്ന സെന്ററിലും വീട്ടിലും പൊതുദർശനത്തിന് ശേഷം  രാത്രി എട്ടോടെ പുന്ന ജുമാ അത്ത് പള്ളി കബറിസ്ഥാനിൽ രാത്രി എട്ടോടെ നിൽ കബറടക്കി. ടി  എൻ പ്രതാപൻ എംപി, എം എൽ എമാരായ  കെ വി അബ്ദുൾഖാദർ,അനിൽ അക്കര, കോൺഗ്രസ് നേതാവ് വി എം സുധീരൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *