ചാലിയം മത്സ്യബന്ധന തുറമുഖത്ത് വന്‍ തീപ്പിടിത്തം

കോഴിക്കോട്: ഫറോക്ക് ചാലിയം മത്സ്യബന്ധന തുറമുഖത്ത് വന്‍ തീപ്പിടിത്തം. മീന്‍പിടിത്ത തൊഴിലാളികളുടെ വലയും മറ്റും സൂക്ഷിക്കാന്‍ നിര്‍മിച്ച പതിനഞ്ചിലധികം ഓലപ്പുരകളാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി പത്തു മണിയോട് കൂടിയാണ് സംഭവം.
രണ്ട് ഇരുചക്രവാഹനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു. മീന്‍ കൊണ്ടുപോവാന്‍ വന്ന രണ്ട് ലോറികള്‍ക്കും ഭാഗികമായി തീ പിടിച്ചു. മത്സ്യത്തൊഴിലാളികളുടെ വലകള്‍, ബോട്ടുകളുടെ എന്‍ജിന്‍, മത്സ്യം സൂക്ഷിയ്ക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പെട്ടികള്‍ എന്നിവയും കത്തിനശിച്ചു.

ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. മീഞ്ചന്ത, ബീച്ച് അഗ്നിരക്ഷാസേന അംഗങ്ങളും, മീന്‍പിടിത്ത ത്തൊഴിലാളികളും ചേര്‍ന്നാണ് തീയണച്ചത്. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലന്‍ വാര്‍ഡ് അംഗം അബ്ദുള്‍ ജമാല്‍ ഉള്‍പ്പെടെ നിരവധിപേര്‍ സ്ഥലത്തെത്തി.

