ചാരായ വില്പന നടത്തുന്നതിനിടയില്‍ ഒരാളെ അറസ്റ്റ് ചെയ്തു

നാദാപുരം: തൊട്ടില്‍പാലം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കരിങ്ങാട് ചാരായ വില്പന നടത്തുന്നതിനിടയില്‍ കരിങ്ങാട് ഏച്ചില്‍ കണ്ടിയില്‍ പൊന്നമ്പറമ്പത്ത് കുമാരനെ (58) നാദാപുരം എക്സൈസ് സംഘം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ഷാജി, പ്രിവന്‍റീവ് ഓഫീസര്‍ തറോല്‍ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കരിങ്ങാട് പത്തേക്കര്‍ റോഡില്‍ സംഘചേതന ബസ് സ്‌റ്റോപ്പ് പരിസരത്ത് വെച്ച് ഇയാള്‍ പിടിയിലായത്.
ഒരു കന്നാസിലും, കുപ്പിയിലും സൂക്ഷിച്ച പത്ത് ലിറ്റര്‍ ചാരായവും കണ്ടെടുത്തു. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

