ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു

കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ 16 വര്‍ഷം കൊണ്ട് വിജയനും ഭാര്യ മോഹനയും സഞ്ചരിച്ചത് 26 രാജ്യങ്ങളാണ്.

ശ്രീ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്. 2007ല്‍ ഈജിപ്ത് സന്ദര്‍ശനത്തിലൂടെ ആരംഭിച്ച വിദേശയാത്ര കഴിഞ്ഞ ഒക്ടോബറില്‍ റഷ്യന്‍ യാത്രയോടെയാണ് സമാപിച്ചത്.


