ചാത്തോത്ത് ശ്രീധരൻ നായരെ അനുസ്മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ 43-ാം അനുസ്മരണം പരിപാടി സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ഡൌൺ നിബന്ധനകൾ പാലിച്ചു നടന്ന അനുസ്മരണ പരിപാടിയിൽ സി.പി.ഐ. മണ്ഡലം സിക്രട്ടറി ഇ.കെ. അജിത്, പി.കെ. വിശ്വനാഥൻ, എസ്. സുനിൽ മോഹൻ, കെ.എസ്. രമേശ് ചന്ദ്ര എന്നിവർ നേതൃത്വം നൽകി. പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ.കെ. രവീന്ദ്രൻ ഓൺലൈനിലൂടെ അനുസ്മരണ പ്രഭാഷണം നടത്തി. ചാത്തോത്ത് ശ്രീധരൻ നായരുടെ ജന്മസ്ഥലമായ മന്ദമംഗലത്ത് നടന്ന പരിപാടിക്ക് കെ. ചിന്നൻ, എസ്.പി. രമേശൻ എന്നിവർ സംബന്ധിച്ചു.
