ചാത്തങ്കാവ് ദിശ ജൈവ പച്ചക്കറി സംഘം വിളവെടുപ്പ് നടത്തി

കുന്ദമംഗലം: ചാത്തങ്കാവ് ദിശ ജൈവ പച്ചക്കറി സംഘം വിളവെടുപ്പ് നടത്തി. പൂര്‍ണ്ണമായും പരമ്പരാഗത ജൈവ രീതിയില്‍ കൃഷി ചെയ്ത വെള്ളരിയും പയറും ചീരയും വെണ്ടയുമൊക്കെ നൂറ് മേനി വിളവ് നല്‍കിയതായി യുവ കര്‍ഷകര്‍ പറഞ്ഞു.
സംസ്ഥാന ജൈവ കര്‍ഷക സമിതി പ്രവര്‍ത്തകന്‍ ശിവന്‍മാസ്റ്ററുടെ സ്ഥലത്താണ് കൃഷിയിറക്കിയത്. വിളവെടുപ്പ് ഉദ്ഘാടനം വാര്‍ഡ് മെമ്ബര്‍ പി.പി.ഷീജ നിര്‍വ്വഹിച്ചു. കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുനിത, പി.പി. ഉണ്ണികൃഷ്ണന്‍, വി. അനില്‍കുമാര്‍, ടി. സുകുമാരന്‍, ഇ.കെ. രമേഷ്, പി.പി. സജീവ്, വിനീത എന്നിവര്‍ സംസാരിച്ചു.

