KOYILANDY DIARY.COM

The Perfect News Portal

ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാന്‍ ആര്‍ എസ് എസ് കേന്ദ്ര ഭരണത്തെ ഉപയോഗിക്കുകയാണ്‌: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കോറോം രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാന്‍ ആര്‍ എസ് എസ് കേന്ദ്ര ഭരണത്തെ ഉപയോഗിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

ബി ജെ പി ഭരണത്തില്‍ ദളിത് ന്യൂന പക്ഷ വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി. മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ദളിത് അടയാളങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് അംബേദ്കറുടെയും പെരിയാറിന്റെയും പ്രതിമകള്‍ തകര്‍ക്കുന്നത്. ആര്‍ എസ് എസ്സിന്റെ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണ്. രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്താനുള്ള ചുമതല ഇടതുപക്ഷം ഏറ്റെടുത്തിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

കോറോം രക്തസാക്ഷി ദിനാചാരണത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തില്‍ സി കൃഷ്ണന്‍ എം എല്‍ എ, ടി ഐ മധുസൂദനന്‍, സി പി ഐ നേതാവ് സത്യന്‍ മൊകേരി തുടങ്ങിയവര്‍ സംസാരിച്ചു. ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും നൂറു കണക്കിന് പേര്‍ അണിനിരന്ന ബഹുജന പ്രകടനത്തോടും കൂടിയാണ് കോറോം രക്തസാക്ഷികളെ അനുസ്മരിച്ചത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *