ചരിത്ര സെമിനാർ സംഘടിപ്പിച്ചു

നാദാപുരം: ആത്മവിദ്യാസംഘത്തിന്റെ നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് എം.പി. ബാലഗോപാല്‍ കള്ച്ചറല്വിങ് ഇരിങ്ങണ്ണൂര്‍ സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ വാഗ്ടാനന്ദനും കേരളീയ സമൂഹവും എന്ന വിഷയത്തില്‍ പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. സജീഷ് കോട്ടേമ്പ്രം അധ്യക്ഷത വഹിച്ചു. കാലത്തിനു മുമ്പേ നടന്ന കര്‍മയോഗിയാണ് വാഗ്ഭടാനന്ദനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവേകാനന്ദന് തുല്യംനില്ക്കാന് കഴിയുന്ന കേരളത്തിലെ അപൂര്‍വം നവോത്ഥാന നായകന്മാരിലൊരാളാണ് വാഗ്ഭടാനന്ദനെന്നും കൂട്ടിച്ചേര്‍ത്തു. കെ.പി.എ. റഹിം, ബി.കെ. തിരുവോത്ത്, കെ. പ്രദീപന്, പി.പി സുരേഷ്കുമാര്‍, ഗംഗാധരന് പാച്ചാക്കര, രാജീവന് സി.വി, ശ്രീകേഷ് എന്നിവര്‍ സംസാരിച്ചു. മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും ഡോക്ടറേറ്റ് നേടിയ ദിലീപ് അക്കരോലിനെയും അനുമോദിച്ചു.
