ചരിത്രത്തില്‍ ആദ്യമായി ലണ്ടന്‍ മുസ്ലീം മേയര്‍

ലണ്ടന്‍: ചരിത്രത്തില്‍ ആദ്യമായി ലണ്ടന്‍ മുസ്ലീം മേയര്‍. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാദ്ദിഖ് ഖാന് ആണ് ലണ്ടന്‍ കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാക്ക് ഗോള്‍ഡ് സ്മിത്തിനെ പരാജയപ്പെടുത്തി അധികാരത്തിലേറുന്നത്. വിജയത്തിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.
1970 ല്‍ പാകിസ്താനില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ ബസ് ഡ്രൈവറുടെ മകനാണ് അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സാദിഖ്. 45 കാരനായ അദ്ദേഹം 2005 മുതല്‍ ടൂട്ടിംഗില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപിയാണ്. 2009-2010 കാലത്ത് ഗോര്‍ഡന്‍ ബ്രൗണിന്റെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. ബ്രിട്ടനിലെ ആദ്യ മുസ്ലിം മന്ത്രിയായിരുന്നു സാദിഖ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ നെഗറ്റീവ് ക്യാമ്ബയിനാണ് ഖാന്റെ വിജയത്തിന് മറ്റൊരു കാരണം. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന്റെ എതിര് സ്ഥാനാര്‍ത്ഥിയും മുന്‍ മേയറുമായ ബോറിസ് ജോണ്സണ് പ്രചരണം നടത്തിയിരുന്നത്. ഇതിനെതിരെ ജോണ്‍സന്റെ സഹോദരി പോലും രംഗത്തെത്തിയരുന്നു. ഒരാളെ വംശീയമായോ മതപരമായോ അവഹേളിച്ചല്ല മുന്നേറേണ്ടതെന്ന് പല ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു.

