ചരക്കുലോറി തലനാരിഴയ്ക്ക് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു

തൊട്ടില്‍പ്പാലം: കുറ്റ്യാടി-പക്രംതളം ചുരം റോഡ് പത്താം വളവില്‍ ചരക്കുലോറി തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണില്‍ത്തട്ടി നിയന്ത്രണം വിട്ട ലോറി പത്താം വളവിന് താഴെയുള്ള സുരക്ഷാഭിത്തിക്ക് ചേര്‍ന്നുനില്‍ക്കുകയായിരുന്നു.
വയനാട്ടില്‍നിന്ന് ചരക്കുമായി കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസെത്തി മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണ് നീക്കംചെയ്തു. നാലാം വളവിലെ പാറക്കല്ലുകളും നീക്കംചെയ്തു.

കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയിലാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. ഒരാഴ്ചയായിട്ടും ഇത് നീക്കം ചെയ്തിരുന്നില്ല. റോഡിന്റെ ചുമതലയുള്ള കെ.എസ്. ടി.പി.യെ വിവരമറിയിെച്ചങ്കിലും അവര്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവുമുണ്ട്.

താമരശ്ശേരി ചുരം റോഡ് താത്കാലികമായി അടച്ചതിനാല്‍ അതുവഴി പോകേണ്ട വാഹനങ്ങള്‍ മുഴുവനും കുറ്റ്യാടി പക്രംതളം ചുരം റോഡിലൂടെ പോകുന്നതിനാല്‍ വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടുകയാണ് ചുരം. കാലവര്‍ഷം തുടങ്ങുന്നതിനുമുമ്ബ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചുരം റോഡില്‍ കാടുവെട്ടിത്തെളിച്ചിരുന്നു. അന്ന് സ്ഥലത്തെത്തിയ കളക്ടര്‍ പക്രംതളം ചുരം റോഡിന്റെ വികസനം ഉറപ്പുനല്‍കിയിരുന്നു. എല്ലാവിഭാഗം ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി യോഗം വിളിച്ച് ഭാവിനടപടികള്‍ കൈകക്കൊള്ളുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല.

