KOYILANDY DIARY.COM

The Perfect News Portal

ചത്തീസ്ഖണ്ഡിൽ ശ്രദ്ധേയരായി കേരള അദ്ധ്യാപകർ

കൊയിലാണ്ടി: ചത്തീസ്ഖണ്ഡിൽ ശ്രദ്ധേയരായി കേരള അദ്ധ്യാപകർ. ചത്തീസ് ഗഢ് വിദ്യാഭ്യാസ വകുപ്പ്  കോവിഡാനന്തര വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ പുനരേകരിക്കുന്നതിൻ്റെ ഭാഗമായി ദേശീയതലത്തിൽ സംഘടിപ്പിക്കപ്പെട്ട ജവഹർലാൽ നെഹ്‌റു ദേശീയ  എഡ്യൂക്കേഷണൽ കോൺക്ലേവിലേക്ക് കേരളത്തിൽ നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 5 അധ്യാപകരെ തെരഞ്ഞെടുത്തു. മിത്തു തിമോത്തി (ഡയറ്റ് ആർട്ട് ഫാക്കൽറ്റി), പി. സതീഷ് കുമാർ (പാലോറ ഹയർ സെക്കൻഡറി സ്കൂൾ, ഉള്ളിയേരി), ഹാരൂൺ അൽ ഉസ്മാൻ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ), സുരേഷ് ഉണ്ണി (പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ), കൃഷ്ണൻ പാതിരിശ്ശേരി (കുന്ദമംഗലം  ഹയർ സെക്കൻഡറി സ്കൂൾ), എന്നിവരെയാണ് തെരെഞ്ഞോടുത്തത്.

ചത്തീസ്ഖണ്ഡ് വിദ്യാഭ്യാസ വകുപ്പിൻ്റെ ക്ഷണ പ്രകാരം പന്ത്രണ്ടാം തീയതി ചത്തീസ്ഖണ്ഡിൽ എത്തിയതിനുശേഷം നക്സൽ ബാധിത പ്രദേശമായ  ബസ്താറിലും ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ദന്തേവാഡയിലും നടത്തിയ  കലാ ഉൽ ഗ്രന്ഥിത പഠന പ്രവർത്തനവർക്ക് ഷോപ്പുകൾ കോവിഡാനന്തര വിദ്യാഭ്യാസ പ്രവർത്തനങ്ങളെ എത്തരത്തിൽ സ്വാധീനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിന് ബോധ്യപ്പെടുത്തി കൊടുക്കാൻ ഈ അധ്യാപകർക്ക് കഴിഞ്ഞു. ജബൽപൂർ നമ്പർ – 2 ഹയർ സെക്കൻഡറി സ്കൂളിലും ദന്തേവാര ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 100 ലധികം കുട്ടികളോട് അഭിനയത്തിലൂടെയും, നിറചിത്രങ്ങളുടെയും നടത്തിയ സർഗാത്മകമായ  ഇടപെടലിന് ചത്തിസ്ഖണ്ഡ് സർക്കാർ പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും  കോൺക്ലേവിൽ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി.

14, 15 തീയതികളിൽ റായ്പുരിൽ  ജവഹർലാൽ നെഹ്റു ജന്മദിനത്തോടനുബന്ധിച്ച് നടന്ന ദേശീയ എഡ്യുക്കേഷൻ കോൺക്ലേവിൽ കോവിഡ് ലോക്ക് ഡൗൺ കാലഘട്ടത്തിൽ  കോഴിക്കോട് ഡയറ്റ് നടത്തിയ കലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ചും, വരും കാലത്ത് കലാ ഉത്‌ഗ്രഥിത പഠന പ്രാധാന്യത്തെ കുറിച്ചും, കോൺക്ലേവിൻ്റെ രണ്ടാം ദിനം ടീമംഗമായ  മിത്തു തിമോത്തി പേപ്പർ അവതരിപ്പിക്കുകയുണ്ടായി. ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന മുഖ്യമന്ത്രി  ഭുപേഷ് ഭഗലിനും വിദ്യാഭ്യാസ മന്ത്രി ഡോ. പ്രേംസായ് സിംഗ് ടെക്കാം എന്നിവർക്ക് അവരുടെ ഛായാപടം വരച്ചു നൽകിയ കോഴിക്കോട്ടെ അധ്യാപകകൂട്ടം  റായ്പൂരിൽ നടന്ന രണ്ടുദിവസ കോൺക്ലേവിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന വിദ്യാഭ്യാസ വിദഗ്ദരുടെ  ചർച്ചകളിൽ പങ്കാളികളാകുക വഴി കേരളത്തിലെ കോവി ഡാനന്തര വിദ്യാഭ്യാസ നവീകരണ പ്രക്രിയയിൽ പുത്തൻ ചിന്തകൾ കൊണ്ടു വരാൻ പറ്റുമെന്ന് ടീമംഗങ്ങൾ  ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *