ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രതി ഉടൻ അറസ്റ്റിലാവും, രേഖാ ചിത്രം തയ്യാറായി

ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം വഴിത്തിരിവിൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 34നും 38നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം. ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളിയുടെ രേഖാചിത്രം വികസിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
ഫുള്‍കൈ ഷര്‍ട്ട് ധരിച്ചാണ് കൊലയാളി ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെത്തിയത്. കൈയില്‍ ഒരു ചരടും കഴുത്തില്‍ ടാഗും തൂക്കിയിരുന്നു. വൈസറില്ലാത്ത ഹെല്‍മെറ്റ് ധരിച്ചതാണ് രേഖാചിത്രം വരയ്ക്കാന്‍ പൊലീസിനു സഹായകമായത്. അന്വേഷണം നടക്കുന്നതിനാല്‍ രേഖാ ചിത്രം പുറത്ത് വിടാന്‍ സാധിക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

