ഗ്യാസ് വിതരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഓണാഘോഷം സാഘടിപ്പിച്ചു

കൊയിലാണ്ടി : കൊല്ലം ശിവഭാരത് ഗ്യാസ് ഏജൻസിയിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ ഓണം- ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. പരിപാടി കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രദേശത്തെ നിരവധിപേർക്ക് കിറ്റുകൾ വിതരണം ചെയ്തു.നഗരസഭാ വൈസ് ചെയർപേഴ്സൺ വി. കെ. പത്മിനി, ടി. കെ. കുഞ്ഞിക്കണാരൻ, കെ. ടി. ഗരീഷ്, കെ. ടി. രമേശൻ, കെ. ടി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
