KOYILANDY DIARY.COM

The Perfect News Portal

ഗെയില്‍ പദ്ധതി; വിവാദം കത്തിക്കുന്നവര്‍ കാണട്ടെ പാതി ചെലവിലെ പാചകം

മലപ്പുറം: ഗെയില്‍ പൈപ്പിലൂടെ പ്രകൃതിവാതകം അടുക്കളയിലെത്താന്‍ മലപ്പുറം കാത്തിരിക്കുമ്പോള്‍ എറണാകുളം കളമശേരിയില്‍ ഇത‌് നിത്യജീവിതത്തിന്റെ ഭാഗം. പാചകത്തിനായി ഗെയില്‍ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മലപ്പുറത്തിന‌് പ്രതീക്ഷയാകുമ്പോള്‍ ചിലര്‍ ഗെയില്‍ പദ്ധതിയുടെ പേരില്‍ ഇത‌് വിവാദമാക്കുകയാണ‌്. എന്നാല്‍ കളമശേരി മെഡിക്കല്‍ കോളേജിനടുത്ത‌് രണ്ടായിരത്തോളം വീടുകള്‍ സിഎന്‍ജി ഉപയോഗിച്ച‌് പാചക ചെലവ‌് പാതികുറച്ചു.

വീട്ടില്‍ പാചകത്തിന് സിഎന്‍ജിയാണ‌് ഉപയോഗിക്കുന്നത‌്. പണം കുറവാണെന്ന‌് മാത്രമല്ല, സുരക്ഷയുമുണ്ട‌്. വര്‍ക‌് ഷോപ‌് ജീവനക്കാരന്‍ കളമശേരി എറവാട്ടുപറമ്ബ‌് മന്‍സൂറിന്റെ അനുഭവസാക്ഷ്യം. സിഎന്‍ജി വന്‍ അപകടമാണെന്ന‌് പറഞ്ഞ‌് ചിലര്‍ പേടിപ്പിച്ചിരുന്നു. അതിനാല്‍ എതിര്‍പ്പുമൂലം ഈ വാര്‍ഡില്‍ ആദ്യം ഗാര്‍ഹിക കണക്ഷന്‍ നല്‍കിയില്ല. മുമ്ബ‌് എതിര്‍ത്തവരൊക്കെ ഇപ്പോള്‍ സിഎന്‍ജി ഉപയോഗിക്കുന്നു. കൂടുതല്‍ സുരക്ഷിതവുമാണ‌്. എല്‍പിജിപോലെ ചുറ്റും പരക്കില്ല. മുകളില്‍ വായുവിലേക്ക‌് അതിവേഗം ഉയര്‍ന്ന‌് കലരുന്ന സ്വഭാവമാണ‌് സിഎന്‍ജിക്ക‌്.

ഗാര്‍ഹിക കണക്ഷന‌് മൂന്ന് സ‌്കീമുകളുണ്ടെന്ന‌് സിറ്റി ഗ്യാസ‌് പ്രോജക്ട‌് മാനേജര്‍ അജയ‌് പിള്ള പറഞ്ഞു. 5000 രൂപ അടച്ചാല്‍ ലൈന്‍ വലിച്ച‌് വീടുകളിലേക്ക‌് ടാപ് കണക്ഷന്‍ നല്‍കും. മീറ്ററും റെഗുലേറ്ററും ഘടിപ്പിക്കും. കണക്ഷന്‍ ഉപേക്ഷിച്ചാല്‍ തുക തിരികെ ലഭിക്കും. രണ്ടാമത്തെ സ‌്കീമില്‍ 5000 രൂപ ബില്ലിനൊപ്പം 200 രൂപവീതം തവണയായി അടയ‌്ക്കാം. 25 രൂപ സിഎന്‍ജി ഉപയോഗിക്കുന്ന കാലത്തോളം അടയ‌്ക്കുന്ന പദ്ധതിയാണ‌് മൂന്നാമത്തേത‌്. ശരാശരി 500 രൂപമാത്രമാണ‌് രണ്ട‌് മാസം കൂടുമ്ബോള്‍ ബില്ല‌് അടയ‌്ക്കേണ്ടിവരിക.മൂന്ന് സ‌്കീമിലും 500 രൂപ മുന്‍കൂറായി അടയ‌്ക്കണം.ആറംഗ കുടുംബത്തില്‍ സാധാരണ നിലയില്‍ നാല് ക്യുബിക‌് മീറ്ററാകും ശരാശരി പ്രതിദിന സിഎന്‍ജി ഉപയോഗം. 10 രൂപയാണ‌് ചെലവ‌്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *