KOYILANDY DIARY.COM

The Perfect News Portal

ഗു​രു​വാ​യൂ​രി​ല്‍ വൈ​ശാ​ഖ പു​ണ്യ​മാ​സാ​ച​ര​ണത്തിന് ഞാ​യ​റാ​ഴ്ച തു​ടക്കം

ഗു​രു​വാ​യൂ​ര്‍; ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്ത​ല്‍ വൈ​ശാ​ഖ പു​ണ്യ​മാ​സാ​ച​ര​ണ​ത്തി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​വും.​ മേ​ട മാ​സ​ത്തലെ പ്ര​ഥ​മ മു​ത​ല്‍ ഇ​ട​വ മാ​സ​ത്തി​ലെ അ​മാ​വ​സി വ​രെ​യു​ള്ള ഒ​രു ച​ന്ദ്ര​മാ​സ​ക്കാ​ല​മാ​ണ് വൈ​ശാ​ഖ പു​ണ്യ​മാ​സാ​ച​ര​ണം.​ഈ​സ​മ​യ​ത്ത് ക്ഷേ​ത്ര​ത്തി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ടു​ക.​ ദാ​ന​ധ​ര്‍​മ്മാ​തി​ക​ള്‍​ക്കും ദ​ര്‍​ശ​ന​ത്തി​നും വി​ശേ​ഷ​പെ​ട്ട മാസ​മാ​ണ്.​ബ​ല​രാ​മ ജ​യ​ന്തി​യാ​യ അ​ക്ഷ​യ തൃ​തീ​യ,ശ്രീ ​ശ​ങ്ക​ര ജ​യ​ന്തി,ബു​ദ്ധ പൗ​ര്‍​ണ​മി,ന​ര​സിം​ഹ ജ​യ​ന്തി,ദ​ത്താ​ത്രേ​യ ജ​യ​ന്തി എ​ന്നി​വ വൈ​ശാ​ഖ മാ​സ​ത്തി​ലെ വി​ശേ​ഷ ദി​വ​സ​ങ്ങ​ളാ​ണ്.​

ബ​ല​രാ​മ​യ​ന്തി​യാ​യ അ​ക്ഷ​യ തൃ​തീ​യ ഏ​ഴി​നാ​ണ്. ​ശ്രീ ശ​ങ്ക​ര ജ​യ​ന്തി ഒന്പതിനും.​വൈ​ശാ​ഖ മാ​സ​ത്തി​ല്‍ ക്ഷേ​ത്രം ആ​ദ്ധ്യാ​ത്മി​ക ഹാ​ളി​ല്‍ പൊ​ന്ന​ടു​ക്കം മ​ണി​ക​ണ്ഠ​ന്‍ ന​ന്പൂ​തി​രി,പ്രൊ​ഫ.​ മാ​ധ​വ​പ്പ​ള്ളി കേ​ശ​വ​ന്‍ ന​ന്പൂ​തി​രി,ത​ട്ട​യൂ​ര്‍ കൃ​ഷ്ണ​ന്‍ ന​ന്പൂ​തി​രി,വെ​ണ്മ​ണി കൃ​ഷ്ണ​ന്‍ ന​ന്പൂ​തി​രി,തോ​ട്ടം ശ്യാ​മ​ന്‍ ന​ന്പൂ​തി​രി താ​മ​ര​ക്കു​ളം നാ​രാ​യ​ണ​ന്‍ ന​ന്പൂ​തി​രി, ആ​ഞ്ഞം മ​ധു​സൂ​ദ​ന​ന്‍ ന​ന്പൂ​തി​രി എ​ന്നി​വ​ര്‍ ആ​ചാ​ര്യന്മാ​രാ​യി നാ​ല് സ​പ്താ​ഹ​ങ്ങ​ള്‍ ന​ട​ക്കും.​ദി​വ​സ​വും വൈ​കി​ട്ട് മേ​ല്‍​പ്പ​ത്തൂ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഭ​ക്തി പ്ര​ഭാ​ഷ​ണ​വും ഉ​ണ്ടാ​കും.​ജൂ​ണ്‍ മൂ​ന്നി​നാ​ണ് വൈ​ശാ​ഖ​മാ​സ സ​മാ​പ​നം.

Share news

Leave a Reply

Your email address will not be published. Required fields are marked *