ഗുരുവിന് ഡി. വൈ. എഫ്. യുടെ ആദരം

കൊയിലാണ്ടി : പത്മശ്രീ പുരസ്‌ക്കാരം നേടിയ സാംസ്‌ക്കാരിക കേരളത്തിന്റെ പ്രിയ്യപ്പെട്ട ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ഡി. വൈ. എഫ്. ഐ. ആദരിച്ചു ബുധനാഴ്ച അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിയാസും സംഘവും ഗുരുവിന്റെ വീട്ടിലെത്തി അനുമോദിക്കികയായിരുന്നു. അദ്ദേഹത്തോടൊപ്പം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. കെ. സജീഷ്, അഡ്വ: എൽ. ജി. ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, പ്രസിഡണ്ട് ടി. സി. അഭിലാഷ്, വി. വസീഫ്, പി. ഷിജിത്ത് തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
