ഗാന്ധി ജയന്തി ശുചിത്വ മാസാചരണം: വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഗാന്ധി ജയന്തി ശുചിത്വ മാസാചരണം 2017 ന്റ ഭാഗമായി പ്രിയദർശിനി കലാവേദി നമ്പ്രത്ത്കര വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗോപാലൻ നായർ ഒക്ടോബർ 2 ന് ഓപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ച് ആരംഭിച്ച പരിപാടിയിൽ ക്ലീൻ നമ്പ്രത്ത് കര, 7, 8 വാർഡ് നിവാസികൾക്കായി ഗൃഹാങ്കണ ശുചിത്വ മത്സരം, പഞ്ചായത്ത് തല മെഗാ ചരിത്ര ക്വിസ്സോടുകൂടി സമാപിച്ചു.
മൂന്ന് തലങ്ങളിലായി നടന്ന മോണിറ്ററിംഗിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കം നിരവധിപേർ പങ്കെടുത്തു. സമാപന സമ്മേളനം പി. രത്ന വല്ലിയും, സമ്മാനദാന ചടങ്ങ് എട്ടാം വാർഡ് മെമ്പർ രാജശ്രീ കോഴിപ്പുറത്തും ചേർന്ന്
നിർവ്വഹിച്ചു. കലാവേദി സെക്രട്ടറി കെ.പി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.

കെ. പി ശങ്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ. ദാസൻ, കരുണൻ , ഷിനിൽ ടി.കെ, സി.കെ. അശോകൻ, കബീർ, റംഷിദ്, അർഷാദ്, ജിത്തു രാജ്, വൈഷണവ്, ബിജു കക്കാട്ട്, ടി.കെ നാരായണൻ, പുണ്യം ബാലകൃഷ്ണൻ, പി. അശോകർ, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

