ഗാനാലാപന മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഗിരീഷ് പുത്തഞ്ചേരിയുടെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി ജില്ലാതല ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഡോ. സോമന് കടലൂര്‍ ഉദ്ഘാടനംചെയ്തു. സുരേന്ദ്രന് പുത്തഞ്ചേരി അധ്യക്ഷതവഹിച്ചു. ഉളളിയേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുകാവില്‍, പി. ഷാജി, കെ.എം. ശ്രീനു, രാജന് കേളോത്ത്, വത്സന് എടക്കാത്തതില്, രാധാകൃഷ്ണന് കൂട്ടാക്കൂല്‍, ടി.ആര്. ബിജു, രമേശന് ചെറോളി എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള പുരസ്കാരം ഫെബ്രുവരി 10-ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ നല്‍കും.
