ഗാനപ്രഭ പുരസ്ക്കാര മത്സരത്തിലേക്ക് അപേക്ഷിക്കാം

കൊയിലാണ്ടി: മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഗാനപ്രഭ പുരസ്ക്കാര മത്സരത്തിലേക്ക് അപേക്ഷിക്കാം. 20 മിനിട്ടാണ് ആലാപന സമയം. കീർത്തനം, രാഗാലാപനം, നിരവൽ, മനോധർമ്മസ്വരം എന്നിവ 20 മിനിട്ടിൽ ഉൾച്ചേരണം. പാടുന്ന രാഗവുമായി ബന്ധപ്പെട്ട് ചെറിയ ചോദ്യങ്ങൾ ഉണ്ടാകും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 18, വൈകീട്ട് 5 മണിക്ക് മുമ്പ് കലാലയത്തിൽ പേര് നൽകണം. 15വയസ്സിനും 30 വയസ്സിനുമിടയിലുള്ള സംഗീത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക.


കൺവീനർ, ഗുരുസ്മരണ പൂക്കാട് കലാലയം, ചേമഞ്ചേരി. ഫോൺ : O496-2687888Mob: 9446068788, 9895421009.
Advertisements


