ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

കൊയിലാണ്ടി: ഗവ.ഐ.ടിയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി, എൻ.എ.സി മൂന്നു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും, ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവരായിരിക്കണം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30.5-2017 ന് കാലത്ത് 11 മണിക്ക് കൊയിലാണ്ടി ഗവ.ഐ.ടി.ഐ. പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0496.2631129.

