ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന് കേന്ദ്രമന്ത്രിയോട് എസ്പി

പമ്പ. ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെത്തി. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട മന്ത്രി കെഎസ്ആര്‍ടിസി ബസിലാണ് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പോയത്. നിലയ്ക്കലില്‍ ഡ്യൂട്ടിയുണ്ടായരുന്ന എസ് പി യതീഷ് ചന്ദ്രയോട് മന്ത്രി ഇതിനെച്ചൊല്ലി തര്‍ക്കിക്കുകയും ചെയ്തു.
പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ കടത്തിവിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യ വാഹനങ്ങള്‍ വിടുന്നില്ല എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും അങ്ങനെയായാല്‍ അതിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോ എന്നും എസ് പി ചോദിച്ചു. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

ഇതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് എസ് പിയോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. കേന്ദ്രമന്ത്രി ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും താന്‍ തന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്നും എസ് പി പറഞ്ഞു. ഇതോടെ മന്ത്രിയും സംഘവും ബസില്‍ കയറി പമ്പയിലേക്ക് പോകുകയായിരുന്നു. അതേസമയം സ്ത്രീപ്രവേശന വിഷയത്തെ കുറിച്ച് സംസാരിക്കാനും കേന്ദ്രമന്ത്രി തയ്യാറായില്ല.

