ഗജചുഴലിക്കാറ്റ് ദുരന്തം വിതച്ച ആലപ്പുഴ ചേര്‍ത്തല താലൂക്കില്‍ ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി സന്ദര്‍ശനം നടത്തി

ആലപ്പുഴ: ചേര്‍ത്തല താലൂക്കില്‍ പൂച്ചാക്കില്‍, പള്ളിപ്പുറം, തൈക്കാട്ടുശേരി എന്നീ പഞ്ചായത്തുകളില്‍ ഗജ കാറ്റ് ആഞ്ഞടിച്ച സ്ഥലങ്ങളില്‍ ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി ആലപ്പുഴ ജില്ലാ സെക്രെട്ടറി പി കെ എം ഇക്ബാലും ദുരന്തനിവാരണ സെനങ്ങങ്ങള്‍,ഐ ആര്‍ മുഹമ്മദ് റാഫി, വിനു ചന്ദ്രന്‍, പ്രിന്‍സ് വര്‍ഗീസ്, എന്‍ വി ഹരിദാസ്, അനീഷ് ബഷീര്‍ എന്നിവര്‍ ദുരന്ത മേഖലകളില്‍ സന്ദര്‍ശിച്ചു. താല്‍കാലിക ആവശ്യത്തിനുള്ള ടെന്റും മറ്റു ഉപകരണങ്ങളും എത്തിച്ചു കൊടുത്തു. കൂടുതല്‍ സഹായങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവിശ്യപെട്ടിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
