ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി

കൊയിലാണ്ടി: ഖാദി വ്യവസായം സംരക്ഷിക്കുക, മിനിമം കൂലി പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഖാദി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ സി.കൃഷ്ണന്‍ എം.എല്‍.എ, പി.കെ.ഉണ്ണികൃഷ്ണന്‍, എന്‍. പത്മിനി എന്നിവര്‍ സംസാരിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു.
