കർഷക “സമരാഗ്നി സംഗമം” സംഘടിപ്പിച്ചു

കൊയിലാണ്ടി: കേന്ദ്ര സർക്കാർ തുടരുന്ന കർഷക ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകസംഘം നേതൃത്വത്തിൽ കർഷക “സമരാഗ്നി സംഗമം” സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗം എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. പി.കെ ഭരതൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ കുഞ്ഞിക്കണാരൻ, പി.വി മാധവൻ, എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
