KOYILANDY DIARY.COM

The Perfect News Portal

കർഷകസംഘം ഏരിയാ സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി; കേരള കർഷകസംഘം കൊയിലാണ്ടി ഏരിയ സമ്മേളനം ആഗസ്റ്റ് 27, 28 തീയതികളിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. പ്രതിനിധി സമ്മേളനം 27ന് എം കുമാരൻ മാസ്റ്റർ നഗറിലും, പൊതുസമ്മേളനം 28ന് ഗോപാലൻകുട്ടി നഗറിലും നടക്കും. സെമിനാറുകൾ കാർഷിക പ്രദർശനങ്ങൾ മറ്റ് അനുബന്ധ പരിപാടികൾ എന്നിവ നടക്കുമെന്ന് സംഘാടകർ പറഞ്ഞു.

പൊയിൽക്കാവിൽ ചേർന്ന സംഘാടക സമിതി യോഗം കർഷക സംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.എം. സുഗതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഷിജു, എ. സോമശേഖരൻ ടി.വി.ഗിരിജ, കെ.ഗീതാനന്ദൻ, ഷീബ മലയിൽ എന്നിവർ സംസാരിച്ചു. പി.വി. മാധവൻ സ്വാഗതം പറഞ്ഞു. ഷീബ മലയിൽ ചെയർപേഴ്സണും പി.വി സോമശേഖരൻ കൺവീനറും ബേബി സുന്ദർരാജ് ട്രഷററുമായി 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *