KOYILANDY DIARY.COM

The Perfect News Portal

കർഷകരുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്തണം

കൊയിലാണ്ടി: കർഷകരുടെ മക്കൾക്ക് കോളജുകളിൽ സംവരണം ഏർപ്പെടുത്തണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് കാരുണ്യ ലോട്ടറി മോഡൽ കൃഷി ബംബർ ലോട്ടറി ആരംഭിക്കണമെന്നും നാളികേര കർഷകസമിതി കോഴിക്കോട് ജില്ലാ നേതൃസംഗമം കേന്ദ്ര സംസ്ഥാന സർക്കരുകളോടാവശ്യപ്പെട്ടു.  കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളിൽ നടന്ന സംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ രമേശൻ മാസ്റ്റർ മനത്താനത്ത് അദ്ധ്യക്ഷതവഹിച്ചു

കേരഫെഡ് റീജനൽ മാനേജർ വി. വി. ഹംസ മുഖ്യ പ്രഭാഷണം നടത്തി. നാളികേര കർഷകസമിതി സംസ്ഥാന ജനറൽ സിക്രട്ടറി കെ. എം. സുരേഷ് ബാബു, ഗ്രാമ പഞ്ചായത്തംഗം ഓടവത്ത് കണ്ടി കെ. വിജയൻ, ടി. കരുണാകരൻ നായർ, പി. ശങ്കരൻ നടുവണ്ണൂർ, കീഴരിയൂർ കൃഷി ഓഫീസർ കെ. കെ. അബ്ദുൾ ബഷീർ, കെ. കെ. അബ്ദുൾ സത്താർ, കെ. റസാക്ക്, കമല ആർ. പണിക്കർ, ശശി പറോളി എന്നിവർ സംസാരിച്ചു.

തെങ്ങിൻ തോപ്പിലെ ശാസ്ത്രീയ പരിപാലനം എന്ന വിഷയത്തിൽ മൂടാടി കൃഷി ഓഫീസർ നൗാദ് കെ. വി. ക്ലാസ്സെടുത്തു. പാരമ്പര്യ കർഷകൻ അഡ്വ: എ. സി. ജോർജ്ജ്, സി. പി. കുമാരൻ നായർ, സമ്മിശ്ര കർഷകൻ മാലാത്ത് നാരായണൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Advertisements

നാളികേര കർഷകസമിതി ജില്ലാ പ്രസിഡണ്ട് കൊല്ലം കണ്ടി വിജയൻ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി സദാനന്ദൻ സി. കെ. നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *