കൗമാരക്കാരനെ മോഷ്ടാവെന്ന് ആരോപിച്ച് തല്ലിക്കൊന്നു

ഡല്‍ഹി: കൗമാരക്കാരനെ മോഷ്ടാവെന്ന് ആരോപിച്ച് തല്ലിക്കൊന്നു. ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണു സംഭവം. കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തുനിന്നു കണ്ടെത്തി. മാതാപിതാക്കളാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ കുട്ടിയെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നു ബന്ധുക്കള്‍ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു മൂന്നു പേര് ഒളിവിലാണ്. സംഭവത്തില്‍ ഭാല്സ്വ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ കുട്ടിയെ പ്രദേശവാസികള്‍ മര്‍ദിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

