ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണം

കൊയിലാണ്ടി> വയോജനപെൻഷൻ വിതരണം ചെയ്യുന്നതിലെ കാലതാമസവും അപാകതയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സീനിയർ സിറ്റിസൺസ് ഫോറം വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പൂതേരി രാമകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഒ. കുഞ്ഞിരാമൻ, ഇളയിടത്ത് വേണുഗോലാൽ, ഇ. അശോകൻ, അണേല ബാലകൃഷ്ണൻ, എ.കെ ദാമോദരൻ നായർ, കെ. രാജലക്ഷ്മി, എം. പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു.
