ക്ഷീര കർഷക സംഗമം പി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മെയ് 14, 15 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന ദേശീയ ക്ഷീര ശില്പശാലയുടെ അനുബന്ധമായി ചേർന്ന ക്ഷീര കർഷക സംഗമം അഖിലേന്ത്യാ കിസാൻസഭ ട്രഷറർ. പി. കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി അദ്ധ്യക്ഷനായി. പത്മകുമാർ, ജോർജ് എം തോമസ്, ബാബു പറശ്ശേരി, അഡ്വക്കേറ്റ് ഇ കെ നാരായണൻ, കെ എസ് മണി, കെ പി ചന്ദ്രി എന്നിവർ സംസാരിച്ചു. ജില്ലാ സെകട്ടറി. പി വിശ്വൻ മാസ്റ്റർ സ്വാഗതവും എം മെഹബൂബ് നന്ദിയും പറഞ്ഞു.

